കരിമണ്ണിൽ നൂറുമേനി കൊയ്തെടുത്ത് ചെറിയഴീക്കൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ…..

കരുനാഗപ്പള്ളി : കരിമണ്ണിന്റെ നാട്ടിൽ നൂറുമേനി വിളവ് നെല്ല്കൊയ്ത് വിദ്യാർത്ഥികളുടെ വേറിട്ട മാതൃക. ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് കടൽ തീരത്തെ കരിമണ്ണിൽ നൂറ് മേനി നെല്ല് വിളയിച്ചത്.

പാഠം ഒന്ന് പാടത്തേക് പദ്ധതി പ്രകാരം കഴിഞ്ഞ ജൂലൈ 31നായിരുന്നു വിത്ത് വിതച്ചത്. അത്യുൽപ്പാദന ശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട വിത്തും വളവും ഉൾപ്പടെയുള്ള സഹായങ്ങൾ കൃഷിഭവനിൽ നിന്നും ലഭ്യമാക്കി. കല്ലശ്ശേരിൽ സുനിൽ എന്ന വ്യക്തി സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു കൃഷി ഇറക്കിയത്. കർഷകനായ മുരുകന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ കൃഷി. നാല് മാസം കൊണ്ട് നൂറുമേനി വിളവും ലഭിച്ചു.

വിളവെടുപ്പുത്സവം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പ്രകാശ് സ്വാഗതം പറഞ്ഞു. കർഷകൻ കെ.ജെ. മുരുകനെ ചടങ്ങിൽ ആദരിച്ചു. കരയോഗം ഭാരവാഹികളായ പി.സതീന്ദ്രൻ, കനകൻ, സ്റ്റാഫ് സെക്രട്ടറി വി.ഹരികുമാർ, ബി.വേണു, രഘു ,കൃഷി അസിസ്റ്റന്റ് റസിയ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !