കരുനാഗപ്പള്ളിയിൽ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു….

കരുനാഗപ്പള്ളി : മുൻ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം പന്ന്യൻ രവീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.ആറ് തവണ എം.എൽ.എയും മൂന്നു തവണ മന്ത്രിയുമായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ. മന്ത്രിയായിരിക്കെ ഭക്ഷ്യം, പൊതുവിതരണം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

അനുസ്മരണ യോഗത്തിന് ആർ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജെ ജയകൃഷ്ണപിള്ള സ്വാഗതം ആശംസിച്ചു. ഐ.ഷിഹാബ്, പി.ബി.രാജു, കടത്തൂർ മൻസൂർ,അഡ്വ. അനിൽ എസ്. കല്ലേലിഭാഗം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !