അഴീക്കൽ ബീച്ച് ക്ലീൻ ക്യാമ്പയിൻ…. പങ്കാളികളാകുക….

കരുനാഗപ്പള്ളി : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷിത് ഫൌണ്ടേഷൻ 2019 ഡിസംബർ 2 ന് തിങ്കളാഴ്ച അഴീക്കൽ ബീച്ച് മാലിന്യ വിമുക്തമാക്കുന്നതായി ഒരു ക്യാമ്പയിൽ സംഘടിപ്പിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർധിച്ചു വരുന്ന ഉപയോഗവും, അതിനെ കൃത്യമായി സംസ്കരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും നമ്മുടെ നാടിനെയും നാശത്തിലേക്കു നയിച്ചികൊണ്ടിരിക്കുന്ന ഈ കാലഘടത്തിൽ നാടിനെ മാലിന്യ വിമുക്തമാക്കുക എന്ന ആശയവുമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൂട്ടയ്മയാണ് വൃക്ഷിത് ഫൌണ്ടേഷൻ. അവരുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയായിയാണ് അഴീക്കൽ ബീച്ച് മാലിന്യ വിമുക്തമാകാം എന്നൊരു തീരുമാനത്തിൽ എത്തിയത്.

അഴീക്കൽ ബീച്ചിനെ പഴയ പ്രതാപത്തിലേക് തിരികെ കൊണ്ടുവരാനായി നടത്തുന്ന ഈ പ്രവർത്തനത്തിൽ പങ്കാളിയാകുവാൻ താല്പര്യമുള്ളവർ വരുന്ന തിങ്കളാഴ്ച രാവിലെ 7 മണിക്കുതന്നെ അഴിക്കൽ ബീച്ചിൽ എത്തിച്ചേരുകയോ, കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ഫോൺ നമ്പരിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്. കൃഷ്ണനുണ്ണി 9947597906
ഷിബു യൂസഫ് 9846014821


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !