കരുനാഗപ്പള്ളിയിലെ തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്….

കരുനാഗപ്പള്ളി : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭാ പ്രദേശത്തെ തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നു. ഇതിനായി 353 പേരുടെ ലിസ്റ്റ് നഗരസഭാ കൗൺസിൽയോഗം അംഗീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഇനിയും തിരിച്ചറിയൽ കാർഡ് വാങ്ങാത്തവർ നാല് ദിവസത്തിനകം നഗരസഭാ കുടുംബശ്രീ എൻ.യു.എൽ.എം. ഓഫീസുമായി ബന്ധപ്പടണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് , 8921838823, 9446684647 എന്നീ നമ്പരുകളിൽ രാവിലെ 10 മുതൽ അഞ്ച് വരെ വിളിച്ച് വിവരങ്ങൾ തിരക്കാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !