കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ തീപിടുത്തം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. പുലർച്ചെ അഞ്ചേമുക്കാൽ മണിയോടെയായിരുന്നു സംഭവം. തുപ്പാശേരിയുടെ പടിഞ്ഞാറു ഭാഗത്തായാണ് തീപിടുത്തം ഉണ്ടായത്. അതുവഴി വന്ന യാത്രക്കാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന്, ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി. പോലീസ്-ഫയർ ആന്റ് റസ്ക്യൂവിന്റെ കൃത്യമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.


കരുനാഗപ്പള്ളി കായംകുളം കൊല്ലം എന്നിവടങ്ങിൽ നിന്നുമുള്ള പത്തോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് എത്തിച്ചേർന്നത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി. ഇതോടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇടതിങ്ങി പ്രവർത്തിക്കുന്ന ഇവിടെ വൻ ദുരന്തമാണ് ഒഴിവായത്.



തുണിക്കടയുടെ സാരി വിഭാഗവും അതിനോടു ചേർന്നുള്ള ഗോഡൗണുമാണ് കത്തിനശിച്ചത് ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കരുനാഗപ്പള്ളി എ.സി.പി.എസ്. വിദ്യാധരൻ, കൊല്ലം ജില്ലാ ഫയർഫോഴ്സ് ഓഫീസർ ഹരികുമാർ എന്നിവരുടെ നേത്യത്ത്വത്തിലുള്ള സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. ആർ രാമചന്ദ്രൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം ശോഭന തുടങ്ങിയവരും സ്ഥലത്തെത്തി.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !