കുരുത്തോലകളിൽ കൗതുകം തീർത്ത് കുട്ടികൾ…

കരുനാഗപ്പള്ളി : കുരുത്തോലകളിൽ കുട്ടികൾ വ്യത്യസ്തങ്ങളായ കൗതുകവസ്തുക്കൾ തീർത്തത് ശ്രദ്ധേയമായി. തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വേറിട്ട കൗതുകവസ്തു നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചത്.

പാട്ടുപുര ഫോക് ലോർ റിസർച്ച് ആൻറ് പെർഫോമിംഗ് സെന്ററിന്റെ സഹകരണത്തോടെയാണ് കൗതുകവസ്തു നിർമ്മാണ പരിശീലന കളരി സംഘടിച്ചിച്ചത്. സ്കൂളിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികൾക്ക് പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതിദത്തമായ ആലങ്കാരങ്ങൾ നടത്തുന്നതിനു് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുരുത്തോല കൊണ്ടുള്ള നിർമ്മിതികളുടെ ശില്പശാല സംഘടിപ്പിച്ചത്.

പരിശീലന കളരി കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി മാറി. പ്രകൃതിക്ക് ഇണങ്ങുന്ന അലങ്കാരപ്പണികളുടെ ക്ലാസിന് പാട്ടുപുരയുടെ കലാകാരൻ ശ്രീകുമാർ നേതൃത്വം നൽകി.

കുരുത്തോല കൊണ്ടുള്ള പൂക്കൾ, തൊപ്പി, തോരണങ്ങൾ, കളിവിളക്ക്, പക്ഷികൾ, ബൊക്കെ എന്നിവയുടെ പരിശീലനം കുട്ടികൾക്ക് നൽകി.പ്രിൻസിപ്പാൾ കെ.എ. വഹീദ, ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടറി സോമചന്ദ്രൻ, അധ്യാപകരായ അനീഷ്, രാജേന്ദ്രൻ, സലാം ,ജിഷ്ണു രാജ്, നന്ദകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !