കരുനാഗപ്പള്ളി : വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കുലശേഖരപുരം യു.പി. സ്കുളിലെ വിദ്വാർത്ഥികൾ പൂർവ്വ വിദ്യാർത്ഥിയും കെ.പി.എസിയുടെ നാടകനടനും സംസ്ഥാന അവാർഡ് ജേതാവുമായ മംഗളൻ ആദിനാടിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. ചടങ്ങിൽ പ്രഥമാധ്യാപിക എം. സേതുലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് ബി ഷാനവാസ് അനിൽകുമാർ, രാജു. അധ്യാപകരായ എൻ. വിനീതപിള്ള, ആർ ഉഷാകുമാരി, അരുൺ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കരുനാഗപ്പള്ളിയിലെ നാടക പ്രതിഭയെ ആദരിച്ചു….
