ഓച്ചിറ വൃശ്ചികോത്സവത്തിൻ്റെ ഭാഗമായി വിവിധ സമ്മേളനങ്ങൾ സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ഓച്ചിറ വൃശ്ചികോത്സവത്തിൻ്റെ ഭാഗമായുള്ള കാർഷിക സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ.രാജു ഉദ്ഘാടനം ചെയ്തു.
എം.ലിജു അധ്യക്ഷനായി. പ്രൊഫ. എ. ശ്രീധരൻപിള്ള, പ്രയാർ ഗോപാലകൃഷ്ണൻ, ആർ. സോമൻ പിള്ള, കെ.ജി. രവി, ഡോ. എസ്. കലാവതി, പാലാ ജയസൂര്യൻ, എസ്. എം. ഇക്ബാൽ, ലീലാകൃഷ്ണൻ, കെ. പുഷ്പദാസ് ,അനിൽ പുന്തല, അശോകൻ കുറുങ്ങപ്പള്ളി, എസ്. കൃഷ്ണകുമാർ ,എസ്. ശശിധരൻ പിള്ള, ബൈജു പുലത്തറ എന്നിവർ കാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.



വൃശ്ചികോത്സവത്തിൻ്റെ ഭാഗമായുള്ള ആരോഗ്യ പരിസ്ഥിതി സമ്മേളനം അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ എ. ശ്രീധരൻപിള്ള അധ്യക്ഷനായി.മ നോജ് കീപ്പള്ളി സ്വാഗതം പറഞ്ഞു. ഡോ. ഇ.പി. യശോധരൻ, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ്, കെ. പി. ശ്രീകുമാർ, ബിജു പഞ്ചജന്യം, പ്രൊഫ പി. രാധാകൃഷ്ണകുറുപ്പ്, ബി.റ്റി. ശ്രീജിത്ത് പരിസ്ഥിതി സമ്മേളനത്തിൽ എന്നിവർ സംസാരിച്ചു.



വൃശ്ഛികോത്സവത്തിന്റെ ഭാഗമായി വനിതാ സമ്മേളനം നടന്നു. യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൽ.കെ. ശ്രീദേവി അധ്യക്ഷയായി. ഷെർളി ശ്രീകുമാർ സ്വാഗതം പറഞ്ഞു. കെപ്കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി, വനിതാ കമ്മീഷൻ അംഗം എം.എസ്. താര, പ്രൊഫ. രമ, രജനിജയദേവ്, മണി വിശ്വനാഥ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലേഖ കൃഷ്ണകുമാർ, എസ്. ശ്രീലത, പി. സെലീന, ഇന്ദിരാ തങ്കപ്പൻ, വി. വിജയമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ആർ. ഗിരിജ, ബി. രാജലക്ഷ്മി, ഡോ. ജയകുമാരി, ബിനി അനിൽ, മഞ്ചു പാച്ചൻ, പ്രൊഫ. എ. ശ്രീധരൻപിള്ള, കളരിക്കൽ ജയപ്രകാശ് എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !