ലോട്ടറിയിൽ വീണ്ടും കരുനാഗപ്പള്ളിയിൽ ഭാഗ്യമുദിച്ചു…

കരുനാഗപ്പള്ളി : സംസ്ഥാന ലോട്ടറിയിൽ ഒന്നാം സമ്മാനം വീണ്ടും കരുനാഗപ്പള്ളിക്ക്. ഇത്തവണ ഇതര സംസ്ഥാനക്കാരനായ യുവാവിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. കേരള സംസ്ഥാന ലോട്ടറിയിലെ പൗർണ്ണമി ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ തൊടിയൂർകാരൂർ കടവിന് സമീപം എ.എം. ഹൽവാ കമ്പനിയിലെ ജീവനക്കാരനായ ശുബ വർമ്മനാണ് ലക്ഷാധിപതിയായി മാറിയത്.

കഴിഞ്ഞ 6 വർഷമായി കേരളത്തിൽ ജോലി ചെയ്തുവരുന്ന ശുബവർമ്മൻ കഴിഞ്ഞ 6 മാസമായി ഹൽവ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. വല്ലപ്പോഴും ലോട്ടറി ടിക്കറ്റുകൾ എടുക്കുന്ന ശീലമുള്ള ശുബ, കരുനാഗപ്പള്ളി വൈ.കെ. ലോട്ടറി ഏജൻസിയിലെ സബ് ഏജന്റായ ഇടക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ ജയന്റെ കടയിൽ നിന്നാണ് സമ്മാനാർഹമായ ആർ.ബി. 377352 നമ്പർ ടിക്കറ്റ് വാങ്ങിയത്.

രാവിലെ പത്രം നോക്കി റിസൾട്ടറിഞ്ഞതോടെ ഹൽവ ക്കമ്പനി ഉടമയായ നൗഷാദിനെയും ബന്ധുവായ നസീറിനെയും വിവരം അറിയിച്ചു. തുടർന്ന് കരുനാഗപ്പള്ളി മാർക്കറ്റിലെ എസ്.ബി.ഐ. ശാഖയിൽ എത്തി അക്കൗണ്ട് തുറന്ന് ടിക്കറ്റ് കൈമാറി. മുൻമൂൺവർമ്മനാണ് ഭാര്യ. അങ്കിത് വർമ്മൻ മകനും രാധിക വർമ്മൻ മകളുമാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !