വിശപ്പ്‌ രഹിത കരുനാഗപ്പള്ളി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌…

കരുനാഗപ്പള്ളി : KRDA എന്റെ റേഡിയോ 91.2 എഫ്.എം. സ്നേഹസേനയുടെ നേതൃത്ത്വത്തിൽ
കരുനാഗപ്പള്ളി താലൂക്കിലെ 220 നിർദ്ധന കുടുംബങ്ങൾക്ക്‌ ഒരു വർഷമായി എല്ലാമാസവും ആദ്യ വാരത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വീടുകളിലെത്തിച്ചു നൽകിയിരുന്ന വിശപ്പ്‌ രഹിത കരുനാഗപ്പള്ളി ഒരുവർഷം പൂർത്തിയാക്കി.



വിശാല വിശപ്പ്‌ രഹിത കരുനാഗപ്പള്ളി എന്ന പേരിൽ രണ്ടാം ഘട്ടത്തിന്‌ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ വെച്ച്‌ ആദ്യ ധനസഹായം സ്വീകരിച്ച് കൊണ്ട്‌ തുടക്കമായി. എം.എൽ.എ. ആർ. രാമചന്ദ്രൻ എ.സി.പി വിദ്യാധരൻ, അനിൽ മുഹമ്മദ്‌, അഡ്വ. എം ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു.



350 നിർദ്ധന കുടുംബങ്ങൾക്ക്‌ പ്രതിമാസം 750 രൂപ ക്രമത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതാണ്‌ പദ്ധതി. അതോടൊപ്പം തന്നെ ജനമൈത്രി പോലീസുമായി സഹകരിച്ച്‌ കരുനാഗപ്പള്ളി ബസ്സ്‌ സ്റ്റാന്റിൽ വിശന്ന് വലയുന്ന പാവങ്ങൾക്ക്‌ ഉച്ച ഭക്ഷണം നൽകുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ഈ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ള സുമനസ്സുകൾക്ക്‌ സ്നേഹസേനാ ഡയറക്റ്റർ നൗഫൽ പുത്തൻപുരക്കലുമായി ബന്ധപ്പെടാം.
9847799887


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !