ശുചീകരണവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി…

കരുനാഗപ്പള്ളി: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

മരുതൂർകുളങ്ങര ബി.ജെ.പി. മേഖലാ കമ്മിറ്റി (സേവാ ഹി സംഘടൻ) നാലാം ഡിവിഷൻ പരിധിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കോവിഡ് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ സതീഷ് തേവനത്ത് നേതൃത്വം നൽകി. ബൂത്ത് പ്രസിഡന്റ് ഹരികുമാർ, സുനേഷ്, അപ്പു, സനൽ, പദ്മകുമാർ, ഹരിക്കുട്ടൻ തുടങ്ങിയവരും പങ്കെടുത്തു.

ബി.ജെ.പി കൗൺസിലർ ശാലിനി രാജീവന്റെ നേതൃത്വത്തിൽ 16ാം ഡിവിഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കരുനാഗപ്പള്ളിയുടെ മറ്റു മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !