ആദരാഞ്ജലികൾ …. കരുനാഗപ്പള്ളി ചുങ്കശ്ശേരി ബിൽഡേഴ്സ് വെയർ ഉടമ….

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചുങ്കശ്ശേരി ബിൽഡേഴ്സ് വെയർ ഉടമ പടനായർ കുളങ്ങര വടക്ക് ചുങ്കശ്ശേരി മൻസിലിൽ ജലീൽ അഹമ്മദ് (67) അന്തരിച്ചു. കബറടക്കം ഇന്ന് കരുനാഗപ്പള്ളി അഹമദിയ ജമാഅത്ത് കബർസ്ഥാനിൽ. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കരുനാഗപ്പള്ളിയിലെ ആദ്യത്തെ കെട്ടിട നിർമ്മാണ ഉൽപ്പന്ന വ്യാപാരി എന്നതിലുപരി വ്യാപാരത്തിൽ സത്യസന്ധതയും, ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ മനസ്സിലാക്കി ക്ഷമയോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇദ്ദേഹം. 55 വർഷം മുമ്പാണ് ചുങ്കശ്ശേരിൽ ബിൽഡിംങ് എന്ന സ്ഥാപനം ജലീൽ അഹമ്മദിന്റെ പിതാവ് മൈതീൻ കുഞ്ഞ് ആരംഭിച്ചത്.

ഭാര്യ: ആമിന ജലീൽ. മക്കൾ: അദീബ് ജലീൽ (ദുബായ്), ഒമർ (ബിൽഡേഴ്സ് വെയർ കരുനാഗപ്പള്ളി), ഡോ.നീതു. മരുമക്കൾ: മീനു മുബാറക്ക്, താഹിർ (സൗത്ത് ഇന്ത്യൻ ബാങ്ക്),


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !