അഭിനന്ദനവുമായി കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ…. കോവിഡ് ….

കരുനാഗപ്പള്ളി: നഗരസഭ പ്രദേശത്തു കോവിഡ് വ്യാപനം തടഞ്ഞു നിർത്തുന്നതിൽ നഗരസഭ കൈക്കൊണ്ട നടപടികൾ ഫലം കാണുന്നുവെന്നും, രോഗ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ടെസ്റ്റ്‌ പോസിറ്റീവ് നിരക്ക് 33.5 ആയിരുന്നത് ഇന്ന് 8.25 ആയി കുറയ്ക്കുവാൻ സാധിച്ചതിൽ എല്ലാവരെയും അഭിനന്ദിക്കുന്നതായും കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു. ജില്ലയിലെ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 18.5 ആയി നിൽക്കുമ്പോഴാണ് ഈ നേട്ടം നഗരസഭയ്ക്ക് നേടാനായത്.

കോവിഡ് പ്രധിരോധവുമായി ബന്ധപ്പെട്ടു താലൂക്ക് ആശുപത്രിയിൽ കോവിഡ് ആശുപത്രിയും ഫിഷറീസ് സ്കൂളിൽ 100 കിടക്കകൾ ഉള്ള സെക്കൻ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും, ഗവണ്മെന്റ് ഹൈസ്കൂളിൽ 50 കിടക്കകൾ ഉള്ള DCC യും, സംസ്ഥാനത്തു ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികൾക്കു ആയി 100 കിടക്കകൾ ഉള്ള DCC യും പ്രവർത്തിപഥത്തിൽ എത്തിക്കാനായി. കൂടാതെ ഡിവിഷൻ തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ഗ്രുപ്പുകൾ CMO മാരുടെയും, ആശവർക്കറൻമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ നല്ല ജാഗ്രതയോടെ ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ഡിവിഷനുകളിൽ ആവശ്യമായ മരുന്നുകളുടെയും pulse oxi മീറ്റർകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭ ഓഫീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 24 മണിക്കൂർ വാർ റൂം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും കോ-ഓഡിനേറ്റ് ചെയ്യുകയും ചെയ്യുന്നു. ആവശ്യമായ വാഹനസൗകര്യം സൗജന്യമായി ലഭ്യമാക്കുകയും, ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ളവർക്ക് കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണവും വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.

കൂട്ടായ പരിശ്രമം ഫലം കൊണ്ടാണ് ഈ നേട്ടം നമുക്ക് കൈവരിക്കാൻ കഴിഞ്ഞെന്നും, ഈ നേട്ടം ജാഗ്രതയോടെ കാത്തു സൂക്ഷിക്കേണ്ടതായിട്ടുണ്ടെന്നും, അതിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നഗരസഭ കൗൺസിലർമാർ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, സെക്രട്ടറി, നോഡൽ ഓഫീസർ, നഗരസഭാ ജീവനക്കാർ പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നതായും നഗരസഭ ചെയർമാൻ കോട്ടയിൽരാജു പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !