കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. നടത്തിവരുന്ന പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ശാസ്ത്രജ്ഞനോടൊപ്പം പരിപാടി നടത്തി. സ്‌കൂളിലെ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സ്, ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയിലെ ശാസ്ത്രജ്ഞന്‍ ഡോ.ബിജു.ആര്‍.ശേഖര്‍ ഗവേഷണ അനുഭവങ്ങള്‍ പങ്കുവെച്ചു. ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളും ഗവേഷണ സ്ഥാപനങ്ങളിലെ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. ഭൗതിക ശാസ്ത്രത്തിലെ പുതിയ മേഖലകളായ സൂപ്പര്‍ കണ്ടക്ടിവിറ്റി, നാനോ തന്മാത്രകള്‍ എന്നിവയുടെ ദൃശ്യവിസ്മയം കുട്ടികള്‍ക്ക് വേറിട്ട കാഴ്ചയായി. ശാസ്ത്രത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും പാതകളിലുള്ള ചര്‍ച്ചകളും നടന്നു. സ്‌കൂള്‍ മാനേജര്‍ പ്രൊഫ.ചന്ദ്രശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു.ആര്‍.ശേഖര്‍, എം.സുഗതന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ സലാം, ഷിഹാബ്.എസ്.പൈനംമൂട് എന്നിവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസില്‍ ശാസ്ത്രജ്ഞനോടൊപ്പം
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !