ആയുര്‍വേദ ആസ്​പത്രി അങ്കണത്തില്‍ ഹരിതം ഔഷധം പദ്ധതിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്പത്രി അങ്കണത്തില്‍ ഔഷധത്തോട്ടം ഒരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹരിതം ഔഷധം പദ്ധതിയുടെ ഭാഗമായാണ് ഔഷധത്തോട്ടം ഒരുക്കിയത്.
സ്‌കൂളിലെ മാതൃഭൂമി ഹരിതജ്യോതി സീഡ് ക്ലബ്ബും വി.എച്ച്.എസ്.സി. വിഭാഗം എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്നാണ് ഔഷധത്തോട്ടം നിര്‍മിച്ചത്. രാവിലെ ആയുര്‍വേദ ആസ്പത്രി അങ്കണം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വൃത്തിയാക്കി. തുടര്‍ന്നാണ് ഔഷധച്ചെടികള്‍ നട്ടത്.

ഓരോ ഔഷധസസ്യത്തിന്റെയും പേരും ശാസ്ത്രീയനാമവും ഉപയോഗവും വ്യക്തമാക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ കുഞ്ഞുമോന്‍ ഔഷധത്തോട്ടനിര്‍മാണം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്രന്‍ പിള്ള, ശ്രീകുമാര്‍, സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ലതാ പി.ചന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍,

സീഡ് ക്ലബ് സെക്രട്ടറി ഗൗതം ചന്ദ്ര, ആയുര്‍വേദ ആസ്പത്രി ഫാര്‍മസിസ്റ്റ് ആനന്ദ് എസ്., പ്രോഗ്രാം ലീഡര്‍ കൃഷ്ണാ എസ്.കുമാര്‍, ജോ. സെക്രട്ടറി അഭിരാമി, വി.എച്ച്.എസ്.എസ്. എന്‍.എസ്.എസ്. ലീഡര്‍ അനീഷ ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !