സാനിറ്റെസിങ്ങ് മെഷീനുകൾ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ മഹേഷിന് കൈമാറി….കോളജ് ഓഫ് ഇംഗ്ലീഷ്….

കരുനാഗപ്പള്ളി : സാനിറ്റെസിങ്ങ് മെഷീനുകൾ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ മഹേഷിന് കൈമാറി. കരുനാഗപ്പള്ളി -കോളജ് ഓഫ് ഇംഗ്ലീഷ്- ലെ 1992-94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ -സൗഹൃദം 94- ന്റെ ആഭിമുഖ്യത്തിലാണ് അണുനശീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സാനിറ്റെസിങ്ങ് മെഷീനുകൾ കൈമാറിയത്.

ശ്രീ മൻസൂർ അഹമ്മദ് കണ്ടള സ്വാഗതം പറഞ്ഞു. ചടങ്ങിൽ കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപകനായ ശ്രീ ബാബു സാറിനെ അനുസ്മരിച്ചു. കെ.എസ്. പുരം 20-ാം വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ശ്രീ. ഇർഷാദ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ നൗഷാദ്, -സൗഹൃദം 94- പ്രതിനിധികളായ വിപിൻ കുമാർ, ബേബി, വിജയ ലക്ഷ്മി, പ്രദീപ്, സുനിൽ, സജി, കോശി, തുളസി, ദിലീപ്, ബാബു എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !