മൂന്ന് എം.എൽ.എ. മാർക്ക് സ്വീകരണം നൽകി…. കരുനാഗപ്പള്ളി ടൗൺ ക്ലബിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും സംഘടിപ്പിച്ചു…

കരുനാഗപ്പള്ളിb : പുതുതായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.ആർ. മഹേഷ്. കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻ പിള്ള എന്നീ എം.എൽ.എ. മാർക്ക് ടൗൺ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു. ടൗൺ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട് ഫോണുകളും വിതരണം ചെയ്തു. ചടങ്ങിൽ വെച്ച് സഹായത്തിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിയ എം.എൽ.എമാർ തന്നെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

ടൗൺ ക്ലബ് പ്രസിഡണ്ട് അഡ്വ. എൻ. രാജൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൗൺ ക്ലബ് സെക്രട്ടറിയും കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായ അരുൺകുമാർ സ്വാഗതവും ക്ലബ് ട്രഷററും കേരള ആട്ടോമൊബൈൽ സ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറുമായ ഷാജഹാൻ നന്ദിയും രേഖപ്പെടുത്തി. കോവിഡ് മഹാമാരിയുടെ സമയത്ത് ടൗൺ ക്ലബ് വാക്സിനേഷൻ സെൻ്ററായി അനുവദിച്ചത് കൂടാതെയാണ് ഈ സഹായങ്ങൾ ക്ലബ് വിതരണം ചെയ്തത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !