കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ -കാഴ്ച- ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനാ ദിനത്തിൽ 500 നോട്ട് ബുക്കുകളും, പുസ്തകങ്ങളും കുട്ടികൾക്ക് വീടുകളിൽ എത്തിച്ചു നൽകി.
കോവിഡിന്റെ സാഹചര്യത്തിൽ നൂറ് കണക്കിന്
വിശക്കുന്ന വയറുകൾക്ക് മൂന്ന് നേരവും അന്നം നൽകി 500 ദിനങ്ങൾ പിന്നിടുകയാണ് -കാഴ്ച- എന്ന ഈ സംഘടന. കണ്ണുള്ളവർ കാണട്ടെ എന്ന വാക്യം മുന്നോട്ട് വയ്ക്കുന്ന -കാഴ്ച- ഇന്ന് വായനാ ദിനത്തിൽ പുസ്തകങ്ങൾ നൽകി അറിവ് നിറക്കുകയാണ്. പരിപാടിയിൽ കാഴ്ച പ്രസിഡന്റ് ജഗത് ജീവൻ ലാലി, ജനറൽ സെക്രട്ടറി ഷിഹാൻ ബഷി, ട്രഷറർ റൂഷാ പി. കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മഹേഷ് ജയരാജ്, ആർ.രാജേഷ്, ഷെഫീക് ബഷീർ, ജി.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.