പി.എൻ.പണിക്കറുടെ ഓർമ്മയ്ക്കായി സന്ധ്യയ്ക്ക് അക്ഷരദീപം തെളിച്ചു…

കരുനാഗപ്പള്ളി : തുറയിൽകുന്ന് കുമാരനാശാൻ ഗ്രന്ഥശാലയിൽ പി.എൻ.പണിക്കറുടെ ഓർമ്മയ്ക്കായി സന്ധ്യയ്ക്ക് അക്ഷരദീപം തെളിച്ചു.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കറിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നത്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നത്.

പി.എൻ.പണിക്കറുടെ ഓർമ്മയ്ക്കായി തുറയിൽകുന്ന് ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. ജാസ്മിൻ ആദ്യ ദീപം തെളിച്ചു. തുടർന്ന് സർവ്വ ശ്രീ. എം. സുഗതൻ, സെക്രട്ടറി ആഡ്രിൻ.റ്റി.എം, എസ്. മോഹൻകുമാർ, റോഷ് കുമാർ, അശോകൻ.വി., ലൈബ്രേറിയൻ മേബിൾ റെക്സി, വൈസ് പ്രസിഡന്റ് ബിജു തുറയിൽക്കുന്ന് എന്നിവർ അക്ഷരദീപം തെളിച്ചു. താലൂക്ക് ലൈബ്രറി കമ്മിറ്റി അംഗം ശ്രീ. ദിപു ഓൺലൈനിൽ വായനാദിന സന്ദേശം നല്കി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !