കരുനാഗപ്പള്ളി : ആന്റിജൻ പരിശോധനയിൽ കുലശേഖരപുരം പതിനാറാം വാർഡ് സ്വദേശിക്കും, മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങൾ അടക്കം, കുടുംബത്തിനൊന്നാകെ കോവിഡ് പോസിറ്റീവ് ആയ വിവരമറിഞ്ഞാണ് കരുനാഗപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സഹായവുമായി എത്തിയത്. പ്രവർത്തകർ കൈകുഞ്ഞുങ്ങളെ സുരക്ഷിതമായി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിക്കാണ്ടാണ് ഈ മഹാമാരിക്കാലത്ത് വേറിട്ട സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്.
ആരോഗ്യ പ്രവർത്തകർ ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറി എസ്.കെ.ഷാനു, കോട്ടയടി യൂണിറ്റ് വൈസ് പ്രസിഡന്റ് നന്ദു എന്നിവർ വാഹനവുമായെത്തി കൈ കുത്തുങ്ങളെ ഏറ്റുവാങ്ങി കുടുംബത്തെ യഥാസമയം ക്ലാപ്പനയിലെ ഡി.സി.സി.യിൽ സുരക്ഷിതമായി എത്തിച്ചു.