കരുനാഗപ്പള്ളി മോഡൽ സ്കൂളിലെ അമ്മമരം പദ്ധതി ജനകീയമാകുന്നു…. പുരസ്കാരങ്ങളും….

കരുനാഗപ്പള്ളി : കരുനാഗപ്പളളി ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ഹരിതജ്യോതി മാത്രഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന അമ്മമരം നന്മമരം പദ്ധതിയ്ക്ക് പ്രോത്സാഹനമായി ബഹുമാനപ്പെട്ട എം.പി. ശ്രീ.കെ. സോമപ്രസാദ് അവര്‍കള്‍ അമ്മയോടൊപ്പം വീട്ടിൽ മരം നട്ടപ്പോൾ(ചിത്രം).

സാമൂഹ്യ വ്യാപന പരിപാടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകളിൽ അമ്മമരം പദ്ധതി നടപ്പാക്കുന്ന വിദ്യാലയത്തിനും അതിനു നേതൃത്വം നൽകുന്ന അദ്ധ്യാപകർക്കും പുരസ്കാരങ്ങൾ സ്കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബഹുമാനപ്പെട്ട മന്ത്രി ജെ.ചിഞ്ചു റാണിയും വീട്ടിൽ വൃക്ഷതൈകൾ നട്ട് സ്കൂളിന് പ്രോത്സാഹനമായി എത്തിയിരുന്നു.

ഒന്നാംസ്ഥാനം നേടുന്ന സ്കൂളിന്
അമ്മമരം വിശിഷ്ട വിദ്യാലയ പുരസ്കാരവും, 5000 രൂപ ക്യാഷ് അവാർഡും, പ്രശംസാ പത്രവും കൂടാതെ ഓരോ ജില്ലയിലേയും മികച്ച സ്കൂളുകൾക്കും നേതൃത്വം വഹിക്കുന്ന അദ്ധ്യാപകർക്കും അമ്മമരം പുരസ്കാരവും പ്രശംസാപത്രവും നൽകുന്നു.

വീടുകളിൽ അമ്മമാരോടൊപ്പം വൃക്ഷതൈകൾ നട്ടശേഷം ഫേട്ടോ എടുത്ത് അയച്ചു കൊടുക്കേണ്ട അവസാന തീയതി 2 ഒക്ടോബർ 2021 ആണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. സോപാനം ശ്രീകുമാർ : 9446905075, 8075304529


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !