അസ്ഹറിൻ്റെ വീട് എ.എം. ആരിഫ് എം.പി. സന്ദർശിച്ചു.

കരുനാഗപ്പള്ളി : മരണമടഞ്ഞ പ്ലസ് ടു വിദ്യാർത്ഥി അസ്ഹറിൻ്റെ വീട് എ.എം. ആരിഫ് എം.പി. സന്ദർശിച്ചു.

ശാസ്ത്രമേളയിലെ മികച്ച വിദ്യാർത്ഥിയും, ശാസ്ത്രീയമായി കോഴികുഞ്ഞുങ്ങളെ വിരിയിച്ചു ദൃശ്യ പത്രമാധ്യമങ്ങളിൽ പ്രശസ്തനായ കുട്ടിസംരംഭകനും, ബാലസംഘത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവവുമായിരുന്ന തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് പൂവണ്ണാൽ നജീമിന്റെ മകൻ അസ്ഹർ ഇബ്നു നജീം (17) കഴിഞ്ഞ 16ന് ആണ് ആകസ്മികമായി മരണപ്പെടത്.

ശ്വാസകോശത്തിലേക്കുള്ള വാൽവുകൾ ചുരുങ്ങിയതും പെട്ടെന്നുണ്ടായ ശ്വാസം മുട്ടലുമാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അസ്ഹറിന് എ.എം. ആരിഫ് എം.പി. തൻ്റെ മെറിറ്റ് അവാർഡ് നൽകി നേരുത്തേ ആദരിച്ചിരുന്നു. മിടുക്കനായ വിദ്യാർത്ഥിയുടെ വേർപാടറിഞ്ഞ് കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരാനാണ് എം.പി. എത്തിയത്. ചെറുപ്രായത്തിൽ തന്നെ മകന് ലഭിച്ച പുരസ്കാരങ്ങൾ പിതാവ് നജീബ് എം.പിയെ കാട്ടികൊടുത്തു.

വീട്ടുകാരെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. സി.പി.ഐ.എം. തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗം നദീറും എം.പി. യ്ക്ക് ഒപ്പമുണ്ടായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !