പഠനോപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു….

കരുനാഗപ്പള്ളി : ആലപ്പാട് ഗവ: എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രജാപതി യുവജന സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ്‌ നിർവഹിച്ചു.

സംഘടന പ്രതിനിധി സുബിൻ സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സീമസഹജൻ, എം.അൻസാർ പ്രഥമ അധ്യാപിക ബുഷ്‌റ, അധ്യാപികമാരായ അനിത, ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. സംഘടനാ പ്രതിനിധികളായ അരുൺ മുരളി, എസ്.വി. ശിവപ്രസാദ്, പി.ഡി. ആദർശ്, എസ്.ആർ. രാജീഷ് എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !