കരുനാഗപ്പള്ളി പാലിയേറ്റീവ് കെയറിന് സ്കൂട്ടർ ആംബുലൻസ്…. സംഭാവന നൽകി….

കരുനാഗപ്പള്ളി : പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ക്യാപ്ററൻ ലക്ഷ്മി ഹെൽത്ത് പാലിയേറ്റീവ് കെയർ അതിന്റെ ഗൃഹ കേന്ദ്രീകൃത പരിചരണം ശക്തിപ്പെടുത്താൻ ഇനി സ്കൂട്ടർ ആംബുലൻസുകളും പ്രയോജനപ്പെടുത്തും. ഈ ഘട്ടത്തിൽ രണ്ട് സ്കൂട്ടർ ആംബുലൻസുകളാണ് സൊസൈറ്റി വാങ്ങുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ ഖത്തറിൽ നിന്നുള്ള സാബു കല്ലുംമൂട്ടിൽകടവ് ആണ് ഒന്ന് വാങ്ങി നൽകുന്നത്. രണ്ടാമത്തെ സ്കൂട്ടറിനുള്ള ആദ്യ സംഭാവന സിംഗപൂരിൽ നിന്നുള്ള തിരുവനന്തപുരം പേട്ട സ്വദേശി രവിശങ്കർ എന്ന വ്യക്തിയും നൽകി.

സംഭാവന സൊസൈറ്റി രക്ഷാധികാരി പി.ആർ.വസന്തൻ സാബുവിന്റെ പിതാവ് സോമനിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സൊസൈറ്റി സെകട്ടറിയും മുനിസിപ്പൽ ചെയർമാനുമായ കോട്ടയിൽ രാജു, പ്രസിഡന്റ് കെ.ജി. ശിവപ്രസാദ് ട്രഷറർ സജീവ്, സുരേഷ് പനയ്ക്കൽ എന്നിവർ പങ്കെടുത്തു.

ഇ.സി.ജി., രക്തത്തിലെ പ്രഷർ, ഷുഗർ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം , ശയ്യാവരണം വൃത്തിയാക്കുന്നതിനുള്ള സൗകര്യം, കത്തീഡ്രൽ, റൈസ് ട്യൂബ് എന്നിവ ഇടുന്നതിനുമുള്ള സൗകര്യം എന്നിവ ഈ ആംബുലൻസിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മൂന്ന് ആംബുലൻസുകളും രണ്ട് വാനും സ്വന്തമായുള്ള പാലിയേറ്റീവ് കെയര കോവിസ് പശ്ചാത്തലത്തിൽ ആയിരങ്ങൾക്ക് ആശ്വാസമായി മാറിയിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !