നിലവില്‍ കണ്ടയിന്‍മെന്റ് സോണുകൾ….. കരുനാഗപ്പള്ളി താലൂക്കിലെ…

കരുനാഗപ്പള്ളി : നിലവില്‍ കണ്ടയിന്‍മെന്റ് സോണുകൾ….

 • ചവറ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും (അതീവ ജാഗ്രത)
 • പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും (അതീവ ജാഗ്രത)
 • തേവലക്കര – 3, 5, 7, 8, 9, 10 വാർഡുകൾ
 • ക്ലാപ്പന – ഒന്നാം വാർഡ്
 • കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 4, 5, 6, 10, 11, 12, 14, 16, 17, 22, 23 വാര്‍ഡുകൾ

കൂടാതെ തോട്ടത്തിൽ മുക്കിലെയും  കല്ലൂർ മുക്കിലെയും മാർക്കറ്റുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ  പൂർണ്ണമായും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവായി.

16-07-2020 ൽ കോവിഡ് സ്ഥിരീകരിച്ചത്.

 • ചവറ സ്വദേശിനിയായ 32 വയസ്സുള്ള യുവതി. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
 • കരുനാഗപ്പളളി സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
 • കരുനാഗപ്പളളി സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ. ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
 • ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി. കിർഗിസ്ഥാനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
 • ഓച്ചിറ സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ. ഡൽഹിയിൽ നിന്നുമെത്തി.
 • തേവലക്കര സ്വദേശിയായ 28 വയസ്സുള്ള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !