കരുനാഗപ്പള്ളി : ആലപ്പാട് സ്വദേശി(32) യ്ക്ക് സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പാട് പഞ്ചായത്തിലേയ്ക്കുള്ള പാലങ്ങൾ അടയ്ക്കുന്നു. കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളിലായി മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു.
ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിയായ പുത്തൻതെരുവ് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുലശേഖരപുരം, പുത്തൻതെരുവിലെ പോസ്റ്റുമാനുമായി കഴിഞ്ഞ 15 നു ശേഷം നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 11, 13, 14 വാർഡുകളിൽപ്പെട്ട ആളുകൾ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
കല്ലുംമൂട്ടിൽ കടവ് – ചെറിയഴീക്കൽ പാലത്തിൽ നിന്ന്
ആലപ്പാട്, പണ്ടാരതുരുത്തിൽ രോഗ ബാധിതനായ പോസ്റ്റുമാൻ്റെ സമ്പർക്ക പട്ടികയിലുള്ള ബന്ധുക്കൾ ഉൾപ്പെടെ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹം സന്ദർശനം നടത്തിയ ആലപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം താത്കാലികമായി അടച്ചിട്ടുണ്ട്. ഇവിടുത്തെ ഡോക്ടറും ആശാ പ്രവർത്തകയും ഉൾപ്പെടെയുള്ളവരുടെ സാബ് പരിശോധനയ്ക്കായി അയച്ചു. കൂടുതൽ മുൻകരുതലുകൾക്കായി കർശന നിയന്ത്രണങ്ങൾ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും നൽകുന്നുണ്ട്.
പണിക്കർകടവ് – പണ്ടാരത്തുരുത്ത് പാലത്തിൽ നിന്ന്
നേരത്തെ കോവിഡ് സ്ഥിരീകരിച്ച തൊടിയൂർ സ്വദേശിയായ പുതിയകാവ് മാർക്കറ്റിലെ വ്യാപാരിയുടെ ഭാര്യക്കും സഹോദരനും കൂടി കോവിഡ് സ്വീകരിച്ചിരിച്ചു. ഇവർക്ക് സമ്പർക്കം മൂലമാണ് രോഗം പകർന്നത്. വ്യാപാരിയുടെ വീട് സ്ഥിതിചെയ്യുന്ന തൊടിയൂർ പഞ്ചായത്തിലെ 23-ാം വാർഡ് , 15, 5 ,13 എന്നീ വാർഡുകളിലും കർശന നിയന്ത്രണമേർപ്പെടുത്താൻ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇവിടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 25 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൂടുതൽ പേരിലേക്ക് രോഗം പകരുന്ന സാഹചര്യം ഉണ്ടായാൽ ഇവർക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും യോഗത്തിൽ തീരുമാനമായിരുന്നു. വ്യാപാരിക്ക് രോഗബാധ ഉണ്ടായതിനെ തുടർന്ന് നേരത്തെ തന്നെ ഇവിടെ 11 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിലാണ്. പതിമൂന്നാം വാർഡിൽക്കൂടി നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചിരുന്നു.
ചവറ, പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളാണ്.
സമ്പർക്കം മൂലം കോവിഡ് ബാധിക്കുന്ന സാധ്യത കണക്കിലെടുത്ത് ആലപ്പാട്, തേവലക്കര, ക്ലാപ്പന, നീണ്ടകര, കുലശേഖരപുരം, തൊടിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണായി നിശ്ചിയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കി.