കരുനാഗപ്പള്ളി : ഗൾഫിൽ കോവിഡ് ബാധിച്ച് യുവാവ് മരണപ്പെട്ടു. ഇടക്കുളങ്ങര, ഷാ മൻസിലിൽ, ഷാനവാസ്(32) ആണ് മരണപ്പെട്ടത്. സൗദി, ദമാമിലെ ജുബയിൽ കമ്പിനി ജീവനക്കാരനായിരുന്നു ഷാനവാസ്. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മരണപ്പെട്ടതായി വീട്ടിൽ വിവരം ലഭിക്കുകയായിരുന്നു. മരുതൂർക്കുളങ്ങര സ്വദേശിയായിരുന്ന ഷാനവാസ് ഏതാനം മാസങ്ങൾക്കു മുമ്പാണ് റെയിൽവേ സ്റ്റേഷനു സമീപത്തേക്ക് താമസമാക്കിയത്. ഒന്നര വർഷം മുമ്പാണ് വിവാഹം നടന്നത്. ഭാര്യ നിസാന
Copyright © 2003-2024 karunagappally.com Developed by Sudheesh.R