കരുനാഗപ്പള്ളി – ചവറ പന്മനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി-ചവറ പന്മനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈ മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ്. 13–ാം തീയതി ബസ്സിൽ ചെങ്ങന്നൂർ എത്തി. സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു. കുട്ടിയെ പാരിപ്പള്ളി ഹോസ്പിറ്റലിലേക്ക് മാറ്റി. വീട്ടിലുള്ള അമ്മയുടെയും സഹോദരന്റെയും ശ്രവം പരിശോധനയ്ക്ക് അയയ്ക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നു. 20 വയസ്സുള്ള പന്മന മിടാപ്പള്ളി സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം ജില്ല കളക്ടർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ നിന്ന്.

കൊല്ലം ജില്ല കളക്ടർ പ്രസിദ്ധീകരിച്ച രോഗിയുടെ റൂട്ട് മാപ്പിൽ നിന്ന്….നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !