കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തുറയിൽകുന്നിൽ കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തുനിന്നും എത്തിയ യുവതിക്കാണ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും വീട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രോഗം സ്ഥിരീകരിച്ചേതോടെ യുവതിയെ പാരിപ്പള്ളി ഹോസ്പിറ്റലിലേക്ക് മാറ്റി. കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ എത്തി നടത്തിയ ശ്രവം പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23 വയസ്സുള്ള യുവതി ഗർഭിണികൂടിയാണ്.
ആരോഗ്യവകുപ്പിന്റെ നിർദ്ധേശങ്ങളനുസരിച്ച് യുവതി ക്വാറന്റയിൽ കഴിഞ്ഞതിനാൽ മറ്റുള്ളവർ ഭയക്കേണ്ട കാര്യമില്ല എന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.
മസ്കറ്റിൽ നിന്നും CAI 554 നമ്പർ സ്പെഷൽ ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തിയ യുവതി,
ഭർതൃ പിതാവിനൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു.
കൊല്ലാം ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ച രോഗിയുടെ റൂട്ട് മാപ്പിൽ നിന്ന്.