കരുനാഗപ്പള്ളി : സുഭിക്ഷകേരളം പദ്ധതിക്ക് തഴവ പഞ്ചായത്തിൽ തുടക്കമായി.
എല്ലാവരും കൃഷി ചെയ്യുക, എല്ലായിടവും കൃഷി ചെയ്യുക എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ മൂന്നാം വാർഡിൽ കെ.സോമപ്രസാദ് എം.പി.നിർവഹിച്ചു.
മികച്ച കർഷകൻ, ക്ഷീരകർഷകൻ, മികച്ച കർഷക എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീലത അദ്ധ്യക്ഷയായി. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എം.മധു സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ആർ. അമ്പിളിക്കുട്ടൻ, പി. ശിവപ്രസാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ ,ഡി. എബ്രഹാം, കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു. പ്രദേശത്തെ എല്ലാ തരിശിടങ്ങളിലും സമയബന്ധിതമായി കൃഷി ചെയത് കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അധികൃതർ പറഞ്ഞു.