കരുനാഗപ്പള്ളിയിൽ പരീക്ഷയ്ക്ക് കുട്ടികളെ എത്തിക്കാൻ പാലിയേറ്റീവ് സൊസൈറ്റി വാഹനങ്ങളും ….

കരുനാഗപ്പള്ളി : എസ്.എസ്.എൽ.സി., ഹയർ സെക്കൻ്ററി പരീക്ഷയ്ക്ക് എത്താൻ വാഹനം സൗകര്യം ഇല്ലാതിരുന്ന കുട്ടികളെ പാലിയേറ്റീവ് സൊസൈറ്റിയുടെ വാഹനങ്ങളിൽ പരീക്ഷയ്ക്ക് എത്തിച്ചു പാലിയേറ്റീവ് പ്രവർത്തകരുടെ വേറിട്ട മാതൃക.

കുലശേഖരപുരം, കടത്തൂർ ഭാഗങ്ങളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 15 ഓളം കുട്ടികളെയാണ് എത്തിച്ചത്. ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻറ് പാലിയേറ്റീവ് കെയർ പ്രവർത്തകരായ കോട്ടയിൽ രാജു, അയ്യൂബ്. എച്ച്.എ. സലാം, ജഗൻ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ വാഹനങ്ങളിൽ കുട്ടികളെ എത്തിച്ചത്.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് സാനിറ്റൈസറുകൾ നൽകിയും സാമൂഹ്യ അകലം പാലിച്ചുമാണ് കുട്ടികളെ എത്തിച്ചത്.തുടർന്നുള്ള പരീക്ഷകൾക്കും കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുകയും തിരികെ കൊണ്ടു പോകുകയും ചെയ്യുമെന്ന് പ്രവർത്തകർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !