കേരളത്തിലെ ഏറ്റവും വലിയ ഫുട്ബാൾ & ക്രിക്കറ്റ്‌ ടർഫികളിലൊന്ന് കരുനാഗപ്പള്ളിയിൽ…. ബോബി ചെമ്മന്നൂർ ഉദ്ഘാടനം ചെയ്യുന്നു….

കരുനാഗപ്പള്ളി : അന്താരാഷ്ട്ര നിലവാരത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ 9s ഫുട്ബാൾ & ക്രിക്കറ്റ്‌ ടർഫികളിലൊന്ന് കരുനാഗപ്പള്ളിയിൽ ആരംഭിക്കുന്നു. കേരളപ്പിറവി ദിവസമായ നവംബർ ഒന്നാം തീയതി 4 മണിയ്ക്ക് ബോബി ചെമ്മന്നൂരും, ആരിഫ് എം.പി. യും ചേർന്ന് ഉദ്ഘാടനം ചെയ്ത് കരുനാഗപ്പള്ളി നിവാസികൾക്കായി സമർപ്പിക്കുന്നു.

വളർന്നു വരുന്ന കരുനാഗപ്പള്ളിയുടെ കായികമേഖലക്ക് പുതുജീവനേകാനായി നമ്മുടെ കരുനാഗപ്പള്ളി കല്ലേലിഭാഗം പുത്തൻചന്തക്ക് സമീപമാണ് D10 സ്പോർട്സ് ഹബ് പ്രവർത്തനം ആരംഭിക്കുന്നത്. സാമുദായിക സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടനവേള ബോബി ചെമ്മന്നൂരിന്റെ റോഡ് ഷോയോടു കൂടിയാണ് ആരംഭിക്കുന്നത്. ഉദ്ഘാടന വേളയിൽ നിർദ്ധനരായ ഒരു കുടുംബത്തിന് ബോബി ചെമ്മന്നൂർ സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഫുട്ബാൾ കോച്ചിംഗ്, ബാഡ്മിന്റൺ, ഫിറ്റ്നസ് സെന്റർ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് തുടങ്ങിയവയാണ് വരാനിരിക്കുന്ന പ്രോജക്ടുകളെന്ന് സംഘാടകർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !