ശുചിത്വ അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ…. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സമാപന വേദിയിൽ….

കരുനാഗപ്പള്ളി : ശുചിത്വഅവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി. ആർ. മഹേഷ്‌ എം.എൽ.എ. അഭിപ്രായപ്പെട്ടു. അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട ക്ലീൻ ഇന്ത്യ ക്യാമ്പയിൻ ജില്ലാതല സമാപന ചടങ്ങ് കരുനാഗപ്പള്ളി സബർമതി ഗ്രന്ഥശാലാ ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആരോഗ്യമുള്ള തലമുറയ്ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.


യോഗത്തിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജി. മഞ്ജുകുട്ടൻ, മുഹമ്മദ്‌ സലിംഖാൻ, അരുൺ ബി.ജെ. എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭരണകൂടം, നെഹ്‌റു യുവ കേന്ദ്ര, ശുചിത്വമിഷൻ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിൽ ക്യാമ്പയിൻ നടന്നത്. ആയിരംതെങ് കണ്ടൽവനത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

ചിത്രം : ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളിയിൽ സി. ആർ. മഹേഷ്‌ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !