ആലപ്പാട് ഗ്രാമ പഞ്ചായത്ത് ചരിത്രപരമായ നേട്ടം…. കൊയ്തുകൊണ്ട് മുന്നോട്ട്….

കരുനാഗപ്പള്ളി : ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വർഷത്തെ പദ്ധതിയിൽ കൃഷി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന കരനെൽകൃഷിയുടെ കൊയ്ത്ത് മഹോൽസവം പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ സി.ആർ മഹേഷ് എം.എൽ.എ. നെല്ല് കൊയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ചതുപ്പുനിലങ്ങളിൽ 10 ഹെക്ടറിൽ ആണ് നെല്ല് കൃഷി ആരംഭിച്ചത്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് തീരപ്രദേശമായ ഇവിടെ ഇത്രയേറെ നെല്ല് കൃഷി വിളയിച്ചതിനെ കർഷകരെ എം.എൽ.എ അനുമോദിച്ചു. പച്ചക്കറിയുടെ കാര്യത്തിലും ആലപ്പാട് സ്വയം പര്യാപതയിൽ എത്തട്ടെ എന്ന് എം.എൽ.എ. ആശംസിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി. ഷൈമ സ്വാഗതം ആശംസിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ.ഷിജി,മായ വാർഡ് മെമ്പറൻമാരായ പ്രേമചന്ദ്രൻ, ബിജു, ബേബി, സരിതാജനകൻ, ഉദയകുമാരി, കൃഷിഓഫീസർ പ്രീജ,കൃഷി അസിസ്റ്റന്റുകളായ റസീയ, ലത, ലക്ഷ്മി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !