തഴവ എ.വി.ജി.എച്ച്.എസിലെ ബഹുനില മന്ദിരങ്ങൾ കൈമാറി…

കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മൂന്നരക്കോടി രൂപയോളം ചെലവഴിച്ചു തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ താക്കോൽ കൈമാറ്റചടങ്ങ് സ്കൂൾ അങ്കണത്തിൽ നടന്നു. കൈറ്റ് പ്രോജക്ട് എഞ്ചിനിയർ ആർ. അജിത്ത് കുമാർ താക്കോൽ സി.ആർ മഹേഷ് എം.എൽ.എ. മുൻ എം.എൽ.എ. ആർ രാമചന്ദ്രൻ, പ്രഥമാധ്യാപിക ആർ .ശ്രീലേഖ എന്നിവർക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ, വാർഡ് അംഗം സുശീലാമ്മ, പി.ടി.എ. പ്രസിഡൻ്റ് കെ. സതീശൻ, എസ്എംസി ചെയർമാൻ ജി അജിത്ത് കുമാർ, പ്രോജക്ട് എഞ്ചിനിയർമാരായ ശരത്ത് ലാൽ, ആര്യ ജെ., അജുലാൽ. എസ്., അഖിൽ രാജേന്ദ്രൻ, മാനേജർമാരായ ശ്യാംകുമാർ, ശ്രീനി ടി.എസ്., അധ്യാപകരായ എൻ.കെ. വിജയകുമാർ, എസ്.റെജി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: തഴവ ആദിത്യ വിലാസം ഗവ: ഹൈസ്കൂളിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ താക്കോൽ കൈറ്റ് പ്രോജക്ട് എഞ്ചിനിയർ ആർ. അജിത്ത് കുമാർ, സി.ആർ. മഹേഷ് എം.എൽ.എ.,മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ, പ്രഥമാധ്യാപിക ആർ. ശ്രീലേഖ എന്നിവർക്ക് കൈമാറുന്നു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !