കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷക പഞ്ചായത്തുകൾ സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷക പഞ്ചായത്തുകൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നിൽ നടന്ന പരിപാടി സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ അധ്യക്ഷനായി. എസ് എം മനോജ് മുരളി സ്വാഗതം പറഞ്ഞു.

തൊടിയൂരിൽ കർഷകസംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് സംസാരിച്ചു. കുലശേഖരപുരത്ത് സിപിഐഎം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി. അനിത സംസാരിച്ചു .ഗോപിനാഥപിള്ള അധ്യക്ഷനായി. ക്ലാപ്പനയിൽ ടി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജു അധ്യക്ഷനായി.

ചിത്രം: കരുനാഗപ്പള്ളിയിൽ നടന്ന കർഷക പഞ്ചായത്ത് പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !