ഇ-ശ്രം പദ്ധതി രജിസ്‌ട്രേഷനും കാർഡ് വിതരണ ഉദ്ഘാടനവും നടന്നു…

കരുനാഗപ്പള്ളി : കേന്ദ്ര തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ- ശ്രം പദ്ധതി രജിസ്‌ട്രേഷന്റെയും കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കരുനാഗപ്പള്ളി നിയമസഭാഗം സി.ആർ. മഹേഷ്‌ എം.എൽ.എ. നടത്തി. കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്ററിന്റെ (സി.എസ്.സി) നേതൃത്വത്തിലാണ് ഇ-ശ്രം രെജിസ്ട്രേഷൻ നടത്തുന്നത്.

കരുനാഗപ്പള്ളി മേഖലയിൽ 1000 ത്തോളം ഇ-ശ്രം കാർഡുകൾ സംരംഭകരായ അമൽ രാജിന്റെയും അമല രാജിന്റെയും നേതൃത്വത്തിൽ പൂർത്തിയായി. രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് ആധാർ കാർഡിനു 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ കാർഡ് ഏർപ്പെടുത്തി രാജ്യത്തെ 41 കോടിയോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമ പദ്ധതികൾക്ക് പ്രസ്തുത യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ആയിരിക്കും ഉപയോഗപ്പെടുത്തുന്നത്.

കാർഡ് ലഭിക്കുന്ന ഓരോ അസംഘടിത മേഖലയിൽ ഉള്ള തൊഴിലാളികൾക്കും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പദ്ധതിയിൽ ചേരുമ്പോൾ ആദ്യ വർഷ പ്രീമിയം സൗജന്യമായിരിക്കും. അപകടം മൂലമുള്ള മരണത്തിനു രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യവർഷ പ്രീമിയം സർക്കാർ അടയ്ക്കും സമാനമായ മറ്റു ഇൻഷുറൻസ് പദ്ധതികളും ഇതുമായി ബന്ധിപ്പിക്കും.

ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ( ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിക്കാത്തവർ അതാത് ജില്ല സി.എസ്.സി. ആധാർ സേവാ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ് )ഇത്രയും രേഖകളുടെ അടിസ്ഥാനത്തിലാണ് ഇ – ശ്രം കാർഡ് ഓരോ അസംഘടിത മേഖല തൊഴിലാളികൾക്കും എത്തിക്കുന്നത്

യോഗത്തിൽ കോമൺ സർവീസ് സെന്റർ ( സി.എസ്.സി.) ജില്ലാ മാനേജർ ശ്രീ. മുഹമ്മദ്‌ അർഷാദ്, സി.എസ്.സി. സംരംഭകരായ അമൽ രാജ്, അമല രാജ് എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !