പുതിയകാവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജശേഖരന് ഡോ. ബി.ആര്‍. അംബേദ്കര്‍ പുരസ്‌കാരം നല്‍കി…

കരുനാഗപ്പള്ളി: ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തികരിച്ച പുതിയകാവ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.രാജശേഖരന് ഡോ. ബി.ആര്‍. അംബേദ്കര്‍ പുരസ്‌കാരം നല്‍കി.

കേരളത്തില്‍ സഹകരണപ്രസ്ഥാനം ജന വിശ്വാസം ആര്‍ജിക്കുവാനും വളര്‍ച്ച നേടാനും സഹായകമായത് ഭരണസമതികളുടെയും ജീവനക്കാരുടെയും അര്‍പ്പണബോധവും ത്യാഗസന്നദ്ധമായ പ്രവര്‍ത്തനവുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ പറഞ്ഞു. അനുമോദനസമ്മേളനം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സഹകരണ ബാങ്കുകളില്‍ നടന്ന പ്രശനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൊത്തം സഹകര പ്രസ്ത്ഥാനങ്ങളെയും വിലയിരുത്തരുത് കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക ഉന്നമനത്തിന് സഹകരണ പ്രസ്ഥാനം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പുതിയ തലമുറ സഹകരണ മേഖലയിലേക്ക് കടന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ:ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ബോബന്‍ ജി.നാഥ് ആദ്ധ്യക്ഷത വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു പുരസ്‌കാര ജേതാവിനെ പൊന്നാട അണിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, വൈസ് പ്രസിഡന്റ് നാസര്‍, ചിറ്റൂമൂലനാസര്‍, മുനമ്പത്ത് വഹാബ്, ചൂളൂര്‍ ഷാനി, നീലികുളം സദാനന്ദന്‍, അജി ലൗലാന്റ്, വരുണ്‍ ആലപ്പാട്, പി.ആര്‍. വിശാന്ത്, കെ.എസ്.പുരം സുധീര്‍, രവികുമാര്‍, അശോകന്‍ കുറുങ്ങപ്പള്ളി, കെ.എം നൗഷാദ്, മുഹമ്മദ് കുഞ്ഞ്, സുമ, മേഴ്‌സി, സോമഅജി, മുനമ്പത്ത് ഷിഹാബ്, അബുതാഹിര്‍, സുദര്‍ശന്‍, ലത, നിസാം എന്നിവര്‍ സംസാരിച്ചു. ഡോ.ബി.ആര്‍.അംബേദ്കര്‍ പുരസ്‌കാര ജേതാവ് കെ .രാജശേഖരന്‍ നന്ദി പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !