കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ 33ാം ഡിവിഷനിൽ മണ്ണേത്ത് ജംഗ്‌ഷൻ മുതൽ കൊച്ചുവാംമൂട് വരെയുള്ള റോഡ് ശോചനീയാവസ്ഥയിൽ. ദുരിതത്തിൽ പ്രദേശവാസികൾ.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യവുമായി പല പൊതുപ്രവർത്തകരെയും സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും, 25 വർഷത്തിലധികമായിട്ടും വന്ന പോയ ഒരു ജനപ്രതിനിധികൾക്കും ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എം.എൽ.എ. യായ സി.ആർ. മഹേഷിന് ഒരു നിവേദനം നൽകുകയും ചെയ്തു.
ആക്ഷൻ കൗൺസിൽ പ്രസിഡന്റായ
ശിവപ്രസാദ്, ജനറൽ സെക്രട്ടറി സുന്ദരേശൻ , സെക്രട്ടറി ശിവരാജൻ , വൈസ് പ്രസിഡന്റ് രാജു , രക്ഷാധികാരി ഷാജഹാൻ വാഴയത്ത്, ട്രഷറർ ഉഷ, അജയൻ എന്നിവർ ചേർന്നാണ് എം.എൽ.എ. യ്ക്ക് കത്ത് നൽകിയത്.