കർഷക ബന്ദ്…. കരുനാഗപ്പള്ളിയിൽ ഹർത്താൽ പൂർണ്ണം….

കരുനാഗപ്പള്ളി : കർഷക സമരത്തിന് പിന്തുണയുമായി ദേശീയവ്യാപകമായി നടന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി നടന്ന ഹർത്താൽ കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.

ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഏരിയായിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പ്രകടനം നടത്തി. കരുനാഗപ്പള്ളിയിൽ ടൗൺ ക്ലബ്ബിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി. റീജിയണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.ദിവാകരൻ, എ.അനിരുദ്ധൻ (സി.ഐ.ടി.യു.), കടത്തൂർ മൻസൂർ, ആർ.രവി (എ.ഐ.ടി.യു.സി.), പി.രാജു (യു.ടി.യു.സി.), കരിമ്പാലിൽ സദാനന്ദൻ, റെജി ഫോട്ടോപാർക്ക് (ജെ.ടി.യു.സി.), താഷ്‌കന്റ് (എസ്.ടി.യു.), വിനോദ് (എ.ഐ.യു.ടി.യു.സി.) തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !