ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ബാക്ക് ടു സ്കൂൾ എന്ന പേരിൽ കുട്ടികൾക്കായി പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും ജോൺ എഫ് കെന്നഡി സ്കൂളും ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

എങ്ങനെ കൈ കഴുകണം ? എന്താണ് സാമൂഹിക അകലം അത് എങ്ങനെ പാലിക്കാം? മാസ്ക് എങ്ങനെ ഉപയോഗിക്കണം ? ഉപയോഗിച്ച മാസ്ക് എങ്ങനെ നശിപ്പിക്കാം ? തുടങ്ങിയ വിവരങ്ങളടങ്ങിയ ലഘു ലേഖയും കുട്ടികൾക്കായി വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ മാനേജർ മായ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പത്മാവതി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പ്രിൻസിപ്പാൾ ഷിബു എം.എസ്, ഗംഗാറാം കണ്ണമ്പള്ളി, ഡോ. നയന, സുധീർ ഗുരുകുലം എന്നിവർ സംസാരിച്ചു തുടർന്ന് കുട്ടികൾക്ക് ഉള്ള ക്ലാസുകൾക് സിസ്റ്റർ സുകന്യ, സിസ്റ്റർ സൗമ്യ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !