അനുശോചന യോഗം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും , റിട്ട.ആർമി ക്യാപ്റ്റനും, എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗവും, തുറയിൽകുന്ന് 192-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ദീർഘകാല സെക്രട്ടറിയും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ നിസ്വാർത്ഥ സേവനത്തിന്റെ പകരക്കാരനില്ലാത്ത അമരക്കാരനുമായിരുന്ന പി. ശിവരാജന്റെ അകാല നിര്യാണത്തിൽ അനുശോചന സമർപ്പണത്തിനായി മരുതൂർകുളങ്ങര തെക്ക് ദേവസേനാപതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

തുറയിൽകുന്ന് മിൽമാ ജംഗ്ഷനിൽ കൂടിയ യോഗത്തിൽ സി.ആർ. മഹേഷ്‌ എം.എൽ.എ., മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എം. ശോഭന, പടിപ്പുര ലത്തീഫ്, എസ്. സിംലാൽ, കെ. പുഷ്പാഗതൻ, റ്റി.പി. സലിംകുമാർ, ജയരാജ്‌, ഡി. സ്നേഹജാൻ, എം. ശിവരാമൻ, സുഗതൻ, കെ.ജി. ശിവപ്രസാദ്, എ. സോളമൻ, പുതുക്കാട്ടു താഹ, സൈദ് അഹമ്മദ്‌, എൻ. രാജീവൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !