കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ. സി. ആർ. മഹേഷ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന കന്നേറ്റി പാലം, ആയിരം തെങ്ങ് പാലം പണിക്കർ കടവ് പാലം, കല്ലും കടവ് പാലം കാരൂർ കടവ് പാലം എന്നിവ ഫെൻസിങ് നടത്തി സംരക്ഷിക്കാത്തത് കാരണം സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യങ്ങൾ, വിസർജ്യങ്ങൾ മറ്റ് മാലിന്യങ്ങൾ പതിവായി നദിയിൽ വലിച്ചെറിയുകയും ഇത് കാരണം നദികൾ മലിനമകുകയും കുടിവെള്ളം ഇല്ലാതാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും പകർച്ച വ്യാധികളും ഉണ്ടാകുന്നു.

കൂടാതെ കോവിഡ് ഈ സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതംമൂലം സമൂഹത്തിൽ ആത്മഹത്യ പ്രവണത കൂടി വരികയാണ് പൊടുന്നനെയുള്ള കാരണം മൂലം പെട്ടന്ന് ആത്മഹത്യയിൽ അഭയം തേടുകയാണ് ഇവർ. ഈ പാലങ്ങളിൽ ഫെൻസിങ് ചെയ്തു സംരക്ഷിക്കണമെന്ന് നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല ഇന്നും കാരൂർ കടവ് പാലത്തിൽ നിന്നും ചാടി ഒരു ആത്മഹത്യ ഉണ്ടായി. ഇത്തരത്തിൽ ആത്മഹത്യകൾ ഈ പാലത്തിൽ നിരവധി ഉണ്ടാകുന്നു.
അയതിനാൽ മേൽ പറഞ്ഞ വിഷയങ്ങൾ വളരെ ഗൗരവത്തിൽ കണ്ടു ടി പാലങ്ങളുടെ വശങ്ങൾ ഉയരത്തിൽ ഫെൻസിങ് നടത്തുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് എം.എൽ.എ ആവശ്യപ്പെട്ടത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !