അവാർഡുദാനം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : ക്ലാപ്പന വൈലോപ്പള്ളി കുട്ടികളുടെ വായനശാലയിൽ താരകങ്ങൾക്കൊപ്പം എന്ന പേരിൽ അവാർഡുദാനം സംഘടിപ്പിച്ചു.

2020 – 2021 വർഷങ്ങളിൽ എസ്.എസ് എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും, മാർച്ച് മുതൽ ലൈബ്രറി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും, Phd നേടിയ ഡോ. മഞ്ജുഷ നായർ, ഗാനരചയിതാവ് നന്ദകുമാർ വള്ളിക്കാവ്, ജേണലിസം പി.ജി. യ്ക്ക് ഒന്നാം റാങ്ക് നേടിയ സരിത ജി. എന്നിവരെയും ആദരിക്കുന്ന ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സംഘടനാ പ്രസിഡന്റ് എസ്. വിശ്വനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ പുസ്തക സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വസന്താ രമേശ് സമ്മാനദാനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡി. ജയപ്രകാശ്, നന്ദകുമാർ വള്ളിക്കാവ്, സെക്രട്ടറി വി.ആർ. മനുരാജ്, വൈസ് പ്രസിഡന്റ് ശരത്കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !