കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷന്‍ – കല്ലുംമൂട്ടില്‍കടവ് (ചെറിയഴീക്കൽ) റോഡില്‍ പൗരസമിതി വാഴ നട്ട് പ്രതിഷേധിച്ചു
തിരക്കേറിയ സിവില്‍ സ്റ്റേഷന്‍ – കല്ലുംമൂട്ടില്‍കടവ് റോഡ് കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താലൂക്ക് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചക്കാലമുക്കില്‍ വാഴനട്ട് റീത്ത് വെച്ച് പ്രതിഷേധിച്ചു.
പൗരസമിതി ദീര്‍ഘനാളായി റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡബ്ല്യു.ഡി. അധികൃതര്‍ക്കും മന്ത്രിയ്ക്കും നിവേദനം നല്‍കിയിട്ടുപോലും ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സൂചനാ സമരം എന്ന നിലയിലാണ് റോഡില്‍ വാഴ നട്ട് റീത്ത് വെച്ചത്. ഗട്ടറുകളും വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ട റോഡില്‍ ടൂവീലറുകാരും കാല്‍നടക്കാരും നിരന്തരം അപകടത്തില്‍പ്പെടുക പതിവാണ്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ റോഡ് ഗതാഗതം തടഞ്ഞ് പ്രദേശവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് താലൂക്ക് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.
സീനിയര്‍ സിറ്റിസണ്‍ കെ.എസ്.കമറുദ്ദീന്‍ മുസ്‌ലിയാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്‍, വര്‍ഗ്ഗീസ്മാത്യു കണ്ണാടിയില്‍, പി.രാജു, വി.കെ.രാജേന്ദ്രന്‍, ബി.ചന്ദ്രന്‍, പി.വി.ബാബു, ഇസ്മയില്‍കുഞ്ഞ്, ജി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.