പള്ളിക്കലാറിന്റെ വശങ്ങളിലെ ബലക്ഷയ സ്ഥലങ്ങൾ പരിശോധിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ ആര്യംപാടം പ്രദേശത്തെയും തൊടിയൂർ പാലത്തിന് സമീപത്തെയും ബണ്ടുകളുടെ ബലക്ഷയം ഉള്ള പ്രദേശങ്ങൾ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.

50 വർഷത്തിനു മുൻപ് നിർമ്മിച്ച ബണ്ട് ആണ് ഇപ്പോൾ നിലവിലുള്ളത്. ഗ്രാവൽ കൊണ്ട് നിർമ്മിച്ചിട്ടുള്ള പണ്ട് പല പ്രദേശങ്ങളിലും വീതികുറഞ്ഞ നിലയിൽ അപകടാവസ്ഥയിലാണ് നിലനിൽക്കുന്നത്.

കോൺക്രീറ്റ് ഉപയോഗിച്ചോ പാറ ഉപയോഗിച്ചോ ബണ്ടിന്റെ ഭിത്തികൾ ബലപ്പെടുത്തിയില്ലെങ്കിൽ വലിയ അപകടസ്ഥിതിയെ നേരിടണം എന്ന് നാട്ടുകാർ പറയുന്നു. വകുപ്പ് മന്ത്രി മാരുടെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ നടപടികൾ ഇന്ന് എംഎൽഎ സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുഞ്ചയിലെ കൃഷിക്കാവശ്യമായ പമ്പു ഹൗസ് പ്രവർത്തനക്ഷമമല്ലാത്തത് കൊണ്ട് ചെറിയ മഴ വരുമ്പോൾ തന്നെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയാണ്.നിലവിലുള്ള ബണ്ടിനു മുകളിൽ കൂടി പാട ശേഖരങ്ങളിലേക്കും വീടുകളിലേക്കും ജലമൊഴുകി നിറഞ്ഞിരിക്കുകയാണ്. ഈ പ്രദേശത്തെ 150 ഓളം കുടുംബങ്ങൾ ഇതിനോടകം തന്നെ വീടുകളിൽ താമസം മാറി കഴിഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുരാമചന്ദ്രൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഷബ്‌ന ജവാദ്
മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ ആർഷാനാഥ്.പി, തൊടിയൂർ കൃഷി ഓഫീസർ കാർത്തിക, അസിസ്റ്റൻറ് കൃഷി ഓഫീസർ അനീഷ, പാടശേഖര സമിതി ഭാരവാഹികളായ മുഹമ്മദ് കുഞ്ഞ്, ഉണ്ണികൃഷ്ണപിള്ള, എന്നിവർ എം.എൽ.എ. ക്കൊപ്പം ഉണ്ടായിരുന്നു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !