കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ റോഡിന്റെ നടുക്കായുള്ള വലിയ കുഴിയാണ് കരുനാഗപ്പള്ളി ഹൈവേ വഴിയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. രാത്രിയിൽ ഇതു വഴി വരുന്ന ബൈക്ക് യാത്രക്കാരാണ് അറിയാതെ കുഴിയിൽ വീഴുന്നത്.
ഇന്നലെ ഒരു ദിവസം മാത്രം ആറിലധികം ബൈക്കുകളാണ് അപകടത്തിൽപ്പെട്ടതെന്ന് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയ ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഡിവൈഡറിൽ തലയിടിച്ചു വീണ ബൈക്ക് യാത്രക്കാരന് ഹെൽമറ്റ് ഉള്ളതിനാൽ സാരമായ പരുക്കുണ്ടെങ്കിലും വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടു.
റോഡിൽ വലിയ കുഴിയാണെന്ന് അറിയാതെ അപകടങ്ങൾ വീണ്ടും നടക്കുന്നതിനാൽ യാത്രക്കാരും നാട്ടുകാരും ചേർന്ന് കുറച്ച് പച്ച പുല്ല് റോഡിൽ നട്ടിരിക്കുകയാണിപ്പോൾ. അതും ഇപ്പോൾ വാഹനങ്ങൾ കയറി ഇളകിയ അവസ്ഥയിലാണ്.
ഇത്രയധികം റോഡ് ശോചനീയമായിട്ടും അപകടങ്ങൾ തുടർകഥയായിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.