സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്….

കരുനാഗപ്പള്ളി : ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് (14.11.2021) സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുറ്റിവട്ടം തയ്യിൽ അവസെന്ന ക്ലിനിക്കും, കരുനാഗപ്പള്ളി കാഴ്ച്ച ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നവംബർ 14,21 എന്നീ രണ്ട് ദിനങ്ങളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുക. കുറ്റിവട്ടം തയ്യിൽ അവസെന്ന ക്ലിക്കിൽ വച്ചാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്രമേഹ രോഗികളുടെ പാദങ്ങളിലെ ഞരമ്പ് പരിശോധന, കാഴ്ച്ച പരിശോധന, ബ്ലഡ് ഷുഗർ ടെസ്റ്റ്, ബി.പി. ചെക്ക്, ഡോക്ടർ കൺസൾട്ടെഷൻ എന്നിവയാണ് ക്യാമ്പിൽ സൗജന്യമായി പരിശോധിക്കുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മറ്റ് രക്ത പരിശോധനകൾ മിതമായ നിരക്കിലും ചെയ്യാവുന്നതാണ്. പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം അറിയാൻ ഡൈറ്റീഷ്യന്റെ സേവനവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമ്പിന്റെ പ്രചരണാർത്ഥവും പ്രമേഹത്തെ കുറിച്ചുള്ള അവബോധവത്ക്കരണത്തിന്റെയും ഭാഗമായി 2021 നവംബർ 13, ശനിയാഴ്ച സൈക്ലോടോൺ (സൈക്കിൾ റാലി) സംഘടിപ്പിക്കുന്നു. വൈകിട്ട് 4 ന് പുതിയ കാവിൽ നിന്നും ആരംഭിച്ച് ടൈറ്റാനിയം ജംഗ്ഷനിൽ സമാപിക്കും. പുതിയകവിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഫ്ലാഗ് ഓഫ് ചെയ്യും. പവർ ഓഫ് പെടൽസ് എന്ന യുവ സൈക്ലിങ് കൂട്ടായ്മയാണ് സൈക്ലോട്ടോണിൽ പങ്കെടുക്കുക. എല്ലാവരും പരമാവധി ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ 8075639990, 8281806007

വാർത്താ സമ്മേളനത്തിൽ കാഴ്ച ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി ഷിഹാൻ ബഷി, ട്രഷറർ റൂഷാ പി. കുമാർ, ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, തയ്യിൽ അവസെന്ന മാനേജ്മെന്റ് ഡയറക്ടർ മുംതാസ് ഷബീർ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !