സെമിനാറും വിശിഷ്ഠ വ്യക്തികളെ ആദരിക്കലും സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : മരുതൂർകുളങ്ങര മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ -ഭരണ
ഘടന കാവലും കരുതലും- എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും, ജമാഅത്ത് പരിധിയിലെ വിശിഷ്ഠ വ്യക്തികളെയും 2020-21 കാലയളവിൽ SSLC, +2 (Full A+) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിക്കലും സംഘടിപ്പിച്ചു.

കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ. സെമിനാർ വിഷയം അവതരിപ്പിച്ചു. മരുതർകുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹീമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജമാഅത്ത് സെക്രട്ടറി എസ്. ഷിഹാബുദ്ദീൻ വിശിഷ്ഠ വ്യക്തികളെ സ്വാഗതം ചെയ്തു.

ഭഗവദ്ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ മുസ്ലിം പണ്ഡിതനും, മരുതൂർകുളങ്ങര ജമാഅത്ത് മുൻ പ്രസിഡന്റ് വാഴയത്ത് ഷാജഹാന്റെ പിതാവുമായിരുന്ന വിദ്വാൻ എ. ഇസ്ഹാക്ക് തയ്യാറാക്കിയ പുസ്തകങ്ങൾ മന്ത്രി പി.പ്രസാദ് ഏറ്റുവാങ്ങി.

ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. അബ്ദുൽ റഷീദ്, കണ്ണൂർ സർവ്വകലാശാല പ്രൊ: വൈസ് ചാൻസലർ ഡോ. എ.സാബു, മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള 2018-19 സംസ്ഥാന അവാർഡ് ജേതാവ് ആർ. ശ്രീരാഗ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംസ്ഥാന അവാർഡ് ജേതാവ് എ. അൻസാർ, ജമാഅത്ത് ആദ്യകാല എക്സി: മെമ്പർ ഇ. അലിയാരുകുഞ്ഞ് കാക്കക്കാട്ട് തുടങ്ങിയ വിശിഷ്ഠ വ്യക്തികളെ മന്ത്രി പി.പ്രസാദ് ആദരിച്ചു. SSLC, +2 (Full A+) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കരുനാഗപ്പള്ളി നഗരസഭ മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ആദരിച്ചു.

ദീനി വിദ്യഭ്യാസത്തിൽ ഉന്നത വിജയം നേടിയവ രെ വർക്കല ജാമിഅ മന്നാനിയ പ്രൊഫസർ. ശൈഖുന വി.എം. ശംസുദ്ദീൻ മൗലവി ആദരിച്ചു. മരുതൂർക്കുളങ്ങര മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള സാധു സഹായ സമിതിയുടെ
ആദ്യത്തെ ചികിൽസ സഹായ വിതരണോൽഘാടനം സംസ്ഥാന ഹൗസ് ഫെഡ് ചെയർമാൻ അഡ്വ. എം.ഇബ്രാഹിംക്കുട്ടി നിർവഹിച്ചു. ജമാഅത്ത് ചീഫ് ഇമാം ശിഹാബുദ്ദീൻ നിസാമി ഉസ്താദ് ഉത്ബോധന
പ്രസംഗം നടത്തി.

നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ റ്റി.പി. സലീംകുമാർ, ശ്രീഹരി, പുഷ്പഗദൻ എന്നിവരും എച്ച്. ഷിഹാബുദ്ദീൻ കുരുനോലിൽ, എം.എ. ഷാജഹാൻ വാഴയത്ത്, ഇസ്മയിൽ മാമ്പറ, അബ്ദിൽ സലീം മുല്ലമംഗലത്ത്, ഇ. അബ്ദുൾ റസാഖ് രാജധാനി , ഇബ്രാഹീംക്കുട്ടി മാമ്പറ, ഇസ്മയിൽ വാക്കുത്ത് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !