മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനം ആചരിച്ചു….

കരുനാഗപ്പള്ളി: ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനം ആചരിച്ചു. രാവിലെ 8 മണിക്ക് പുഷ്പാർച്ചനയും വൈകിട്ട് 4മണിക്ക് കവിതാലാപന മത്സരവും സംഘടിപ്പിച്ചു.

വായനശാല പ്രസിഡന്റ്‌ എസ്. വിശ്വനാഥപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കേരള സർവകശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. കവിയരങ്ങിൽ ആദിനാട് തുളസി, വരവിള ശ്രീനി, നന്ദകുമാർ വള്ളിക്കാവ് എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !